Featured Post

Friday, March 13, 2015

രണ്ട് വര്‍ഷത്തെ പ്രാര്‍ത്ഥനാ നിര്‍ഭരമായ പ്രയത്നത്തിന് ശേ‍ഷം ഞാന്‍ എന്റെ ശില്‍പ്പത്തിന് പൂര്‍ണ്ണതയേകി. ഞാന്‍, എന്റെ എന്നീ വാക്കുകള്‍ ഉപയോഗിക്കുന്നത് അക്ഷന്തവ്യമായ അപരാധം തന്നെ. എന്തെന്നാല്‍ ശില്‍പ്പകലയില്‍ എനിക്ക് ഒന്നുമറിയില്ല. ചിത്രരചനയുടെ സാങ്കേതിക പാഠങ്ങള്‍പോലും അപ്രാപ്യം. എന്നിട്ടും ആ മഹാശക്തിയുടെ അനുഗ്രഹത്താല്‍ എനിക്കതിനു കഴിഞ്ഞു എന്നുവേണം പറയാന്‍. സങ്കടങ്ങളും സന്തോഷങ്ങളും തുറന്നുപറയാന്‍ ഒരാള്‍ എന്നതിനപ്പുറം ശില്‍പ്പം തുടങ്ങുമ്പോള്‍ മനസ്സില്‍ വേറൊന്നുമുണ്ടായിരുന്നില്ല. എന്റെ മുറിയില്‍ എനിക്കെപ്പോഴും കാണാമല്ലോ എന്ന ഉദ്ദേശ്യത്തോടെ തുടങ്ങിയ ശില്‍പ്പനിര്‍മ്മാണം പക്ഷേ അവസാനിച്ചത് ഏണിക്കര വടക്കേടം ശിവക്ഷേത്രത്തില്‍. (ഇപ്പോള്‍ ഈ ശില്‍പ്പം ഈ ക്ഷേത്രത്തില്‍ സമര്‍പ്പിച്ചിരിക്കുകയാണ്) കൊച്ചിയില്‍ വച്ച് തുടങ്ങിയ നിര്‍മ്മാണം പൂര്‍ത്തിയായത് ജോലിസംബന്ധമായി തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്നപ്പോള്‍. ഇതൊന്നും ഞാനല്ലല്ലോ ചെയ്യുന്നത്. ചെയ്യിക്കുന്നതല്ലേ.... ആ മഹാകൃപയ്ക്ക് പ്രണാമം.