Featured Post
Sunday, February 14, 2016
Thursday, February 4, 2016
ഉണരാത്ത മാനവികത
തിരകളെ
നെഞ്ചോടുചേര്‍ത്ത്
സമാധാനം
സ്വപ്നംകണ്ടുറങ്ങുന്ന
കുര്‍ദ്ദുബാലനും,
അഗ്നിച്ചിറകാലാക്രമിക്കപ്പെട്ട്
ഉടുതുണിയില്ലാതെ
പ്രാണരക്ഷാര്‍ത്ഥമോടുന്ന
വിയറ്റ്നാം
ബാലികയും,
കഴുകന്റെ
നേരെ
പ്രാണരക്ഷാര്‍ത്ഥം
നോക്കും
കുരുന്നുകണ്ണുകളും
ഒട്ടിയ
വയറുമുള്ള
സുഡാന്‍
ബാലനും,
ഭസ്മതീര്‍ത്ഥക്കുളത്തില്‍
ശ്വാസംകിട്ടാതെ
പിടയുന്ന
കരങ്ങളും
തേടുന്നതൊന്നുമാത്രം
മതസാഹോദര്യ
മാനവസ്നേഹത്തിന്‍
തേനമൃത്.
Subscribe to:
Comments (Atom)



