ഒരു മഴക്കാലത്താണ് കഥാനായികയായ ശുനകി (നായിന്റെ മോള്‍) നാട്ടില്‍ പ്രത്യക്ഷപ്പെട്ടത്. ആരോടും ചോദിക്കാതെ വന്ന അവള്‍ ആര്‍ക്കും ഓമനയായില്ല. മഴ അവളെ കുളിപ്പിച്ചു. വെയില്‍ അവളെ തോര്‍ത്തി. ആദ്യമൊക്കെ അവള്‍ക്ക് ഭക്ഷണത്തിനായ് പകല്‍ കാക്കകളോടും രാത്രി മൂഷികന്മാരോടും വഴക്കടിക്കേണ്‍ടി വന്നു. പിന്നീട് അവള്‍ സ്വയം ഒരു ജോലി ഏറ്റെടുത്തു ഒരു ഏന്‍.ആര്‍.ഐക്കാരന്റെ ഭാര്യയും പെണ്‍മക്കളും താമസിക്കുന്നവീടിന്റെ കാവല്‍പ്പണി.
ജോലിക്ക് കൂലി ഭക്ഷണം പദ്ധതിയില്‍ അങ്ങനെ അവളും അംഗമായി. വിഷു വന്നു വര്‍ഷം വന്നു ഓരൊ തളിരിലും പൂവന്നു കായ് വന്നു പിന്നെ അവള്‍ക്കും എന്തൊക്കെയോ വന്നു. അതോടെ കാമുകന്മാരും വന്നു. വിവിധ ഇനത്തിലും ജനുസിലും പെട്ട ശുനകകുമാരന്മാര്‍. എന്‍.ആര്‍.ഐ ഗേറ്റ് ഉപരോധിക്കപ്പെട്ടു. കഞ്ചാവടിച്ച് കിറുങ്ങി നടന്നിരുന്ന ജോയിയുടെ കോങ്കണ്ണിലും ശുനകി സ്താനം പിടിച്ചു. ദിവസങ്ങള്‍ മാസങ്ങളെ പ്രസവിച്ചു. അവളും പ്രസവിച്ചു. പത്ത് തക്കിടതരികിട ശുനകക്കുട്ടികള്‍. ഓരോന്നും ഓരോ ജനുസ്സ്.
ഒമ്പതെണ്ണതിനേയും ഒരോരുത്തര്‍ പങ്കിട്ടെടുത്തു. വാലില്ലാത്ത ഒരു കോങ്കണ്ണന്‍ നായ മാത്രം അവശേഷിച്ചു. പിന്നീട് ഒരു ദിവസം ജോയി അതിനേയും പൊക്കിപ്പിടിച്ചു പോകുന്നത് നാട്ടുകാര്‍ ഒട്ടൊരു കൗതുകത്തോടെ നോക്കിനിന്നു.
കാലചക്രം പിന്നയും ഉരുണ്ടു. ഒരു നാള്‍ നാട്ടില്‍ പുലിയിറങ്ങി. നാട്ടിലെ ലൈവ് സ് റ്റോക്കിന്റെ എണ്ണം കുറഞ്ഞു.... നാടിളകി. നാട്ടാരിളകി. ഫോറസ്റ്റിളകി. ഫോറസ്റ്റ് ഗാര്‍ഡിളകി. അവസാനം പുലി ആകെ ഇളകിക്കൊണ്ട് കൂട്ടില്‍ കേറി.
ഒരു വലിയ ചോദ്യത്തിനു മുന്നില്‍ നാട്ടുകാര്‍ക്ക് മിണ്ടാട്ടം മുട്ടി. എത്തേണ്ടടുത്ത് എത്തുന്നതു വരെ പുലിക്കുള്ള ആഹാരം.... പുലിക്കൂട്ടില്‍ കയറാനുള്ള രാജയോഗം ശുനകിക്ക് നല്‍കി നാട്ടുകാര്‍ നാലുപാടും ഓടി അവളെ പിടികൂടി.
അവസാന സീന്‍:
ഫോറസ്റ്റ് വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന കൂട്ടില്‍ പുലിയോടൊപ്പം അവളും.... ഒരു ഇരയുടെ സംഭ്രമവും കൂടാതെ... ഒരു രക്തസാക്ഷിയുടെ ചങ്കുറപ്പോടെ.
അകന്നുപോകുന്ന വാഹനം....