Featured Post

Wednesday, June 27, 2007

ശുനകി

ഒരു മഴക്കാലത്താണ് കഥാനായികയായ ശുനകി (നായിന്റെ മോള്‍) നാട്ടില്‍ പ്രത്യക്ഷപ്പെട്ടത്. ആരോടും ചോദിക്കാതെ വന്ന അവള്‍ ആര്‍ക്കും ഓമനയായില്ല. മഴ അവളെ കുളിപ്പിച്ചു. വെയില്‍ അവളെ തോര്‍ത്തി. ആദ്യമൊക്കെ അവള്‍ക്ക് ഭക്ഷണത്തിനായ് പകല്‍ കാക്കകളോടും രാത്രി മൂഷികന്മാരോടും വഴക്കടിക്കേണ്‍ടി വന്നു. പിന്നീട് അവള്‍ സ്വയം ഒരു ജോലി ഏറ്റെടുത്തു ഒരു ഏന്‍.ആര്‍.ഐക്കാരന്റെ ഭാര്യയും പെണ്‍മക്കളും താമസിക്കുന്നവീടിന്റെ കാവല്‍പ്പണി.

ജോലിക്ക് കൂലി ഭക്ഷണം പദ്ധതിയില്‍ അങ്ങനെ അവളും അംഗമായി. വിഷു വന്നു വര്‍ഷം വന്നു ഓരൊ തളിരിലും പൂവന്നു കായ് വന്നു പിന്നെ അവള്‍ക്കും എന്തൊക്കെയോ വന്നു. അതോടെ കാമുകന്മാരും വന്നു. വിവിധ ഇനത്തിലും ജനുസിലും പെട്ട ശുനകകുമാരന്മാര്‍. എന്‍.ആര്‍.ഐ ഗേറ്റ് ഉപരോധിക്കപ്പെട്ടു. കഞ്ചാവടിച്ച് കിറുങ്ങി നടന്നിരുന്ന ജോയിയുടെ കോങ്കണ്ണിലും ശുനകി സ്താനം പിടിച്ചു. ദിവസങ്ങള്‍ മാസങ്ങളെ പ്രസവിച്ചു. അവളും പ്രസവിച്ചു. പത്ത് തക്കിടതരികിട ശുനകക്കുട്ടികള്‍. ഓരോന്നും ഓരോ ജനുസ്സ്.

ഒമ്പതെണ്ണതിനേയും ഒരോരുത്തര്‍ പങ്കിട്ടെടുത്തു. വാലില്ലാത്ത ഒരു കോങ്കണ്ണന്‍ നായ മാത്രം അവശേഷിച്ചു. പിന്നീട് ഒരു ദിവസം ജോയി അതിനേയും പൊക്കിപ്പിടിച്ചു പോകുന്നത് നാട്ടുകാര്‍ ഒട്ടൊരു കൗതുകത്തോടെ നോക്കിനിന്നു.

കാലചക്രം പിന്നയും ഉരുണ്ടു. ഒരു നാള്‍ നാട്ടില്‍ പുലിയിറങ്ങി. നാട്ടിലെ ലൈവ് സ് റ്റോക്കിന്റെ എണ്ണം കുറഞ്ഞു.... നാടിളകി. നാട്ടാരിളകി. ഫോറസ്റ്റിളകി. ഫോറസ്റ്റ് ഗാര്‍ഡിളകി. അവസാനം പുലി ആകെ ഇളകിക്കൊണ്ട് കൂട്ടില്‍ കേറി.

ഒരു വലിയ ചോദ്യത്തിനു മുന്നില്‍ നാട്ടുകാര്‍ക്ക് മിണ്ടാട്ടം മുട്ടി. എത്തേണ്ടടുത്ത് എത്തുന്നതു വരെ പുലിക്കുള്ള ആഹാരം.... പുലിക്കൂട്ടില്‍ കയറാനുള്ള രാജയോഗം ശുനകിക്ക് നല്‍കി നാട്ടുകാര്‍ നാലുപാടും ഓടി അവളെ പിടികൂടി.

അവസാന സീന്‍:
‍ഫോറസ്റ്റ് വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന കൂട്ടില്‍ പുലിയോടൊപ്പം അവളും.... ഒരു ഇരയുടെ സംഭ്രമവും കൂടാതെ... ഒരു രക്തസാക്ഷിയുടെ ചങ്കുറപ്പോടെ.

അകന്നുപോകുന്ന വാഹനം....

12 comments:

manojmaani.com said...

Nannayittundu Mahay....

nizar mohammed said...

നന്നായിരിക്കുന്നു - ശുനകി.. ശുനകനായ തന്നെക്കുറിച്ചും എന്തെങ്കിലുമൊക്കെ ഇടക്ക്‌ എഴുതണം. വായിക്കാന്‍ താല്‍പ്പര്യമുണ്ട്‌.

KALLUVECHA NUNAKAL said...

Hey nannnayittundu kettoda, sarikkum njan pradeeshithathil kooduthal nannayi. eniyum ezhuthanam ketto. Ente angle/ aim veereyada, avide ethiyittilla, some language problem. malayalam ariyamayirunnel thakarthene. Pinne, templete or font size maattanam ketto Very urgent.

padmanabhan namboodiri said...

ശുനക സിംഹാസനത്തില്‍ കയറി ഇരിക്കുന്നവന്‍
ശുനകനോ വെറും ശുഭനോ?

P. V. Alby said...

Edo,
Than ennanu ithra valiya maha sahithyakaran aayathu? Ethra vannalum ennolam varilla ennu eppozhum orkanam; ie. guruthwam venam. Pinne secretariatile elikalkum pattakalkum pallikalkkum oke sukhamalle? Than chennappol avarkoke enthoru santhoshamayenno. Swantham enathil petta onnalle vannirikkunnathu? Ini ningalayi ningalude padai. Ini poi mulliyittu kidannurnge.
Snehapurvam
Alby

Bijuchandran said...

Font missing- vaikkan panippettu...
Pakshe pidichiruthi vaippichu...
Kollam nannaittundu....Puthiya postinginai kathirikkunnu...
lovingly
ur fan!

നിലാവ്.... said...

അവസാന സീന്
‍ഫോറസ്റ്റ് വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന കൂട്ടില്‍ പുലിയോടൊപ്പം അവളും.... ഒരു ഇരയുടെ സംഭ്രമവും കൂടാതെ... ഒരു രക്തസാക്ഷിയുടെ ചങ്കുറപ്പോടെ.

Nalla ezhuthukal, avasana seen usharayavadharippichu........

Anonymous said...

ഒരു രക്തസാക്ഷിയുടെ ചങ്കുറപ്പോടെ.

അകന്നുപോകുന്ന വാഹനം....


എഴുത്തു കേമായീട്ടോ...

RENNIE said...

Kollamedo thonyavasam enna peru kandappol ithoru thonnyavasa kendramkumo ennu samshayichu. Pakshe kanunnapoleyalla oru kochu kadha karananu. vayichathil ninnum mnasilakunnathu ithu verumoru thonyavasamalla nalloru vasanayanu. bhasha prayogathil kurachukoodi shradha kodukkanam. Nammal oru sambhavamanennu mattullavar karuthattedo shramichal iniyum nalla nalla rachanakal undakum theercha

RAJIMON said...

No commends
Jnan enthenkilum paranjaal koodippokum.

Nishanth Nair said...

കൊള്ളാം വളരെ നന്നായിട്ടുണ്ട് . വളരെ ഇഷ്ടപ്പെട്ടു ..
One of the best in blogger. Keep writing.. you have the spark in you..
Nishanth
www.blog.nishanthnair.com

Unknown said...

മിറാബ്ലീസ്‌ ജാലപ്പ എന്ന കഥ ഈ ബ്ലോഗിൽ ഉള്ളതാണോ .. ലിങ്ക് കിട്ടുമോ ?

pradeep.murali@gmail.com