Featured Post

Friday, January 8, 2016

ആത്മാവിഷ്കാരം

അയാളുടെ കവിതകള്‍ നിറയെ തന്റെ അമ്മയോ ടുള്ള സ്നേഹവും അവരുടെ ത്യാഗോജ്ജ്വല ജീവിത വുമായിരുന്നു. അയാളുടെ കഥകളില്‍ ഭാര്യയോടുള്ള പ്രണയവും അവരുടെ പരസ്പര സ്നേഹവും തുളുമ്പിയി രുന്നു. അയാളുടെ പ്രസംഗത്തിലുടനീളം അനാഥ ബാല്യങ്ങളോടുള്ള കരുണയും  ബാലവേലയോടുള്ള ഏതിര്‍പ്പുമായിരുന്നു.

എന്നാല്‍ അമ്മയുടെ തണുത്ത ശരീരത്തില്‍ നിന്നും ഒരു പാപഭാരം പോലെ താഴേയ്ക്ക് തൂങ്ങിക്കി ടന്നിരുന്ന ഗര്‍ഭപാത്രത്തെക്കുറിച്ചുള്ള അയല്‍വാസി കളുടെ കുറ്റപ്പെടുത്തലുകളിലും; താന്‍ തന്നെ എഴുതി പ്രസിദ്ധീകരിച്ചു കഴിഞ്ഞ, തനിക്കുതന്നെ നിശ്ചയ മില്ലാത്ത ഒരു മുഷിപ്പന്‍ കഥപോലെ, അവഗണി ക്കപ്പെടുന്ന സ്തീത്വം പേറി നടക്കുന്ന ഭാര്യയുടെ ശബ്ദ മില്ലാത്ത വിതുമ്പലുകളിലും; കുട്ടിയെ നോക്കാനും വീട്ടുവേലയ്ക്കായും നിന്ന തമിഴ് ബാലികയുടെ മാറിലെ നഖക്ഷതങ്ങളുടെ നീറ്റലുകളിലും അയാള്‍ മൗനം പൂണ്ടു.

ഇന്നലെ ചാരിത്ര്യഭംഗം സംഭവിച്ച അക്ഷരങ്ങള്‍ അയാളുടെ എഴുത്തുമുറിയില്‍ നിന്നും ഉടുതുണിയി ല്ലാതെ പുറത്തേക്കോടുകയും ബലാത്സംഗക്കുറ്റ ത്തിന് അയാള്‍ക്കെതിരെ കേസ് കൊടുക്കുകയും ചെയ്തു. കോടതി അയാളെ വെറുതെ വിട്ടെങ്കിലും മനഃസ്സാക്ഷിയുടെ കോടതി അയാളെ തൂക്കിലേറ്റി.

No comments: