ഭൂമി തേങ്ങുന്നു മൗനമായ്
മൗനഗീതമായ് തേങ്ങലുയരുന്നു
ആത്മനൊമ്പരം അന്തരീക്ഷതില്‍
വിഷാദഛവി കലര്‍ത്തുന്നു
അമ്മതന്‍ ദുഖം മേഘമായ് മഴയായ് പെയ്തിറങ്ങവേ
അതുപോലും തന്‍ മക്കള്‍ക്കമ്രുതായ് പ്രാണവായുവായ്
മക്കള്‍ തന്‍ കയ്യാലമ്മ വിവസ്ത്രയായ്
മാനിഷാദ പാടി കിളികള്‍ പറന്നുപോയ്
ഒടുവില്‍...
ക്ഷമയുടെ നെല്ലിപ്പലകമേലിരുന്നമ്മ തേങ്ങിപ്പറയുന്നു
മക്കളേ നിങ്ങളെയൂട്ടുവാനൊരിത്തിരി പാലില്ല
ഇതത്രയും നിങള്‍ മലിനമാക്കി വിഷമാക്കി മാറ്റിയ
ഒരിറ്റു കണ്ണീര്‍ മാത്രം.... ഒരിറ്റു കണ്ണീര്‍ മാത്രം

1 comment:
Hey its very good. it is your own ? is't it your very good mone. pinne your thonniyaksharangalkku orayiram ashirvadangal. valaratte valaratte nee vanuvoolam.
Post a Comment